മഹാകുംഭമേളയില്‍ തിക്കും തിരക്കും: അപകടത്തിൽ 10 മരണം
പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്

പ്രയാഗ്‌രാജ്: മഹാകുംഭമേളയിലെ മൗനി അമാവാസി ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി മരണം. 10 പേരാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര‍്യം വിലയിരുത്തി.
What's Your Reaction?






