നെൻമാറ ഇരട്ടക്കൊലക്കേസ്; പിടിയിലായ ചെന്താമരയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്
പിരിഞ്ഞുപോയ സ്വന്തം ഭാര്യയെ ഉൾപ്പടെ മൂന്ന് പേരെ കൂടി കൊലപ്പെടുത്താൻ ചെന്താമര പദ്ധതിയിട്ടിരുന്നു.

പാലക്കാട്: ഇന്നലെ രാത്രി പിടിയിലായ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴി പുറത്ത്. പിരിഞ്ഞുപോയ സ്വന്തം ഭാര്യയെ ഉൾപ്പടെ മൂന്ന് പേരെ കൂടി കൊലപ്പെടുത്താൻ ചെന്താമര പദ്ധതിയിട്ടിരുന്നു. അതിനു ശേഷം പോലീസിനു മുന്നിൽ കീഴടങ്ങാനായിരുന്നു ചെന്താമര പദ്ധതി ഇട്ടിരുന്നത്.
തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു അയൽവാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത്. അതെ സമയം പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരൻ്റെ കൊലപ്പെടുത്താൻ കാരണമെന്നും ചെന്താമര പറഞ്ഞു.
ഇന്നലെ രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്. നാട്ടുകാരും പൊലീസും പല വട്ടം തെരച്ചിൽ നടത്തുന്നത് കാട്ടിനുള്ളിൽ പതുങ്ങി ഇരുന്ന് കണ്ടെന്നെന്നും ചെന്താമര പറഞ്ഞു. ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
What's Your Reaction?






