തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍
കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ വിജയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ വിജയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.
വസ്തു തരം മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു വില്ലജ് ഓഫീസറെ പിടികൂടിയത്. പരാതിക്കാരന്റെ പേരില്‍ 34 സെന്റ് വസ്തു ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു.
ബാക്കി പേപ്പർ വർക്കുകൾ എല്ലാം കഴിഞ്ഞ് തിരിച്ച് വില്ലജ് ഓഫീസറുടെ പക്കൽ പേപ്പർ എത്തിയെങ്കിലും വില്ലജ് ഓഫീസർ ഓരോ കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.
What's Your Reaction?






