'ലഡ്ഡു മഹോത്സവ'ത്തിനിടെ വാച്ച് ടവർ തകർന്നുവീണു
5 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ ബാഗ്പത്തിൽ പരിപാടിക്കിടെ വാച്ച് ടവർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. 50 ലധികം പേർക്ക് പരുക്കേറ്റു. ജൈന സമുദായത്തിന്റെ ആത്മീയ ചടങ്ങായ ലഡ്ഡു മഹോത്സവത്തിനിടെയാണ് വാച്ച് ടവർ തകർന്നുവീണത്.
ശ്രീ ദിഗംബർ ജെയിൻ ഡിഗ്രി കോളേജിന്റെ ഗ്രൗണ്ടിൽ 65 അടി ഉയരമുള്ള സ്റ്റേജിന്റെ പടികളാണ് തകർന്നുവീണത്. അപകടത്തെത്തുടർന്ന് പരുക്കേറ്റ ഭക്തർക്ക് ഉടനടി വൈദ്യസഹായം ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആളുകൾ നിയന്ത്രണമില്ലാതെ എത്തിയതോടെ ഭാരം താങ്ങാനാവാതെ പ്ലാറ്റ്ഫോം തകരുകയായിരുന്നുവെന്നാണ് വിവരം.
What's Your Reaction?






