കഠിനംകുളം ആതിര കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി ആറ്റിങ്ങൽ ഡിവൈഎസ്പി. ജോൺസണുമായുള്ള ബന്ധത്തിൽ നിന്നും കുടുംബം ആതിരയെ പിന്തിരിപ്പിച്ചതാണ് കൊലയിലേക്ക് നയിച്ചതെതെന്നാണ് പ്രതിയുടെ മൊഴിയിൽ പറയുന്നത്.
വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ് പ്രതി ജോൺസൻ. ഇവരുടെ ബന്ധം വളർന്നതിനെത്തുടർന്ന് ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്നുവെന്നും എന്നാൽ കുട്ടിയെ ഉപേക്ഷിച്ചു വരാൻ ആതിര തയ്യാറായില്ലെന്നും ഇതേ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും ജോൺസൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചു.
What's Your Reaction?






