കോഴിക്കോട്- പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ്
ഈ ട്രെയിൻ ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ് നടത്തുക

പാലക്കാട്: കോഴിക്കോട് - പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. പാലക്കാട് റെയിൽവേ ഡിവിഷൻ ശുപാർശ ദക്ഷിണ റെയിൽവേ തത്വത്തിൽ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രത്യേക ട്രെയിൻ എന്ന നിലയിലായിരിക്കും തുടക്കത്തിൽ സർവീസ്.
ശനിയാഴ്ച ഒഴികെയുള്ള ആറ് ദിവസം ട്രെയിൻ സർവീസ് നടത്തും. രാവിലെ 10 മണിക്ക് കോഴിക്കോട് നിന്നു ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.05ന് പാലക്കാട്ടെത്തുന്ന രീതിയിലാണ് സമയക്രമം. പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.50നു പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും. രാത്രി 7.40നു ട്രെയിൻ കണ്ണൂരെത്തും. ഷൊർണൂർ - കണ്ണൂർ ട്രെയിനാണ് പാലക്കാട്ടേക്ക് നീട്ടിയത്.
ഈ ട്രെയിൻ ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ് നടത്തുക. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.
What's Your Reaction?






