ഗുരുഗ്രാം: ഗുഡ്ഗാവ്: വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയവേ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പരാതിയുമായി എയർ ഹോസ്റ്റസ് രംഗത്തെത്തി. വെന്‍റിലേറ്ററിൽ കഴിയവേ ആശുപത്രി ജീവനക്കാർ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
46 വയസുകാരിക്കാണ് ഈ ദാരുണമായ സംഭവം നടന്നത്. ഏപ്രിൽ 6 ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്. ഏപ്രിൽ 13 ന് ഡിസ്ചാർജ് ചെയ്ത ശേഷം ലൈംഗികാതിക്രമത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തുവന്നത്.
താമസിച്ചിരുന്ന ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ അസുഖബാധിതയായതിനെത്തുടർന്നാണ് എയർ ഹോസ്റ്റസ് ആശുപത്രിയിൽ ചികിത്സ തേടിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ അർദ്ധബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഒരു പുരുഷ നഴ്‌സ് ലൈംഗികമായി പീഡിപ്പിച്ചുവെന്നും സംഭവം നടന്ന സമയം രണ്ട് വനിതാ നഴ്‌സുമാർ സമീപത്തുണ്ടായിരുന്നുവെന്നും അവർ പറയുന്നു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.