ഓപ്പറേഷന്‍ അഖാല്‍: ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു
ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു

ശ്രീനഗർ: കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ ‘അഖാൽ’ എന്ന പേരിലായിരുന്നു സൈനിക നീക്കം.
കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസയെ ദിവസങ്ങൾക്ക് മുൻപ് സൈന്യം വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ നടത്തിയ ‘ഓപ്പറേഷൻ മഹാദേവി’ലൂടെ മൂസയ്ക്കു പുറമേ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ 2 ഭീകരരെയും വധിച്ചിരുന്നു. ജിബ്രാൻ കഴിഞ്ഞ ഒക്ടോബറിൽ സോന മാർഗ് തുരങ്കനിർമാണ സ്ഥലത്ത് ഒരു ഡോക്ടർ അടക്കം 7 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.
What's Your Reaction?






