ഡൽഹി: ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. ഓപ്പറേഷൻ കരുതലോടെ തുടരുന്നുവെന്നും വാർത്താസമ്മേളനം നടത്തി വിവരങ്ങൾ അറിയിക്കുമെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തങ്ങൾക്ക് ലഭിച്ച ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയെന്നും ഇന്ത്യൻ എയർഫോഴ്സ് അറിയിച്ചു.
ഓപ്പറേഷൻ ഇപ്പോഴും തുടരുന്ന സാഹചര്യമാണ്. അതിനാൽ ഊഹാപോഹങ്ങൾക്ക് പുറകെ പോകരുത് എന്നും സൈനിക നടപടിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങൾ മാധ്യമങ്ങൾ നൽകരുതെന്നും വ്യോമസേന ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വ്യോമസേനയുടെ വിശദീകരണം.