പത്മശ്രീ ജേതാവും ഐസിഎആര്‍ മുന്‍ മേധാവിയുമായ സുബ്ബണ്ണ അയ്യപ്പന്‍ നദിയില്‍ മരിച്ച നിലയില്‍

ശനിയാഴ്ച രാവിലെയാണ് സംഭവം

May 11, 2025 - 15:40
May 11, 2025 - 15:40
 0  17
പത്മശ്രീ ജേതാവും ഐസിഎആര്‍ മുന്‍ മേധാവിയുമായ സുബ്ബണ്ണ അയ്യപ്പന്‍ നദിയില്‍ മരിച്ച നിലയില്‍

ബെംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ മേധാവിയും പത്മശ്രീ അവാര്‍ഡ് ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്‍ (70) മരിച്ച നിലയില്‍. മൈസൂരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. 

നദിയിലൂടെ ഒഴുകിവന്ന മൃതദേഹം പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.

പുഴയുടെ കരയില്‍നിന്ന് ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം പാര്‍ക്കുചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുചക്രവാഹനം പാര്‍ക്കുചെയ്ത ശേഷം സുബ്ബണ്ണ അയ്യപ്പന്‍ പുഴയിലേക്ക് ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow