യുഎസിൽനിന്ന് അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം ഇന്ത്യയിലേക്ക്

205 പേരാണ് ആദ്യ വിമാനത്തിൽ നാട്ടിലേക്ക് എത്തുന്നതെന്നാണ് സൂചന

Feb 4, 2025 - 13:23
Feb 4, 2025 - 13:23
 0  12
യുഎസിൽനിന്ന് അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം ഇന്ത്യയിലേക്ക്

ഡൽഹി: അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം പുറപ്പെട്ടുവെന്ന് റിപ്പോർട്ട്. 205 പേരാണ് ആദ്യ വിമാനത്തിൽ നാട്ടിലേക്ക് എത്തുന്നതെന്നാണ് സൂചന. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചത്.

ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക വിമാനം ടെക്സാസിൽ നിന്ന് പുറപ്പെട്ടു. യുഎസിൽ 18,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇവരെല്ലാം ഘട്ടം ഘട്ടം നാട്ടിലേക്കെത്തുമെന്നാണ് സൂചന. 

What's Your Reaction?

like

dislike

love

funny

angry

sad

wow