രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ചു

വിലവർധനവ്, പണപ്പെരുപ്പ സമ്മർദ്ദം എന്നിവ അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

Apr 7, 2025 - 16:07
Apr 8, 2025 - 11:54
 0  20
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ചു

ന്യൂഡല്‍ഹി: എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചതോടെ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.

വിലവർധനവ്, പണപ്പെരുപ്പ സമ്മർദ്ദം എന്നിവ അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. യുഎസ് പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിന്‍റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതൽ ഞെരുക്കും.  

ഇന്ധനവില കൂട്ടിയത് ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും. എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ വിൽപ്പനയെ ബാധിക്കാത്തത്. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വന്നാല്‍ അത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow