ടിക്കറ്റെടുത്തത് ഒറ്റയ്ക്ക്, ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വൺ നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യമഴ

Feb 4, 2025 - 12:32
Feb 4, 2025 - 14:07
 0  4
ടിക്കറ്റെടുത്തത് ഒറ്റയ്ക്ക്, ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വൺ നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യമഴ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യമഴ. തുടര്‍ച്ചയായി രണ്ടാം തവണ എടുത്ത ടിക്കറ്റിനാണ് മലയാളിയ്ക്ക് ഭാഗ്യം തുണച്ചത്. ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് പ്രവാസി മലയാളി യുവാവ് സ്വന്തമാക്കിയത്. ഷാര്‍ജയിൽ താമസമാക്കിയ ആഷിഖ് പടിൻഹാരത്ത് ആണ് ഇത്തവണത്തെ ഭാഗ്യശാലി. 

ആഷിഖ് ഒറ്റയ്ക്കെടുത്ത 456808 എന്ന നമ്പറാണ് ഭാഗ്യം നേടിക്കൊടുത്തത്. ജനുവരി 29നാണ് ആഷിഖ് ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴി വാങ്ങിയ ഒരു ടിക്കറ്റിനാണ് കോടികള്‍ സമ്മാനം അടിച്ചത്. കഴിഞ്ഞമാസത്തെ നറുക്കെടുപ്പ് വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഷാര്‍ജയിൽ താമസിക്കുകയാണ് ആഷിഖ്.  

What's Your Reaction?

like

dislike

love

funny

angry

sad

wow