തിരുവനന്തപുരത്ത് ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു
ഊഞ്ഞാലിൽ ഇരുന്ന് കറങ്ങുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍ വീട്ടില്‍ അഭിലാഷ് ആണ് മരിച്ചത്. 27 വയസായിരുന്നു. അരുവിക്കര മുണ്ടേലയിലാണ് സംഭവം.
ഊഞ്ഞാലിൽ ഇരുന്ന് കറങ്ങവേ കഴുത്തിൽ കയർ കുരുങ്ങിയതാണെന്നാണ് നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എന്നാൽ വിവരം അറിഞ്ഞത് ഇന്ന് പുലർച്ചെ 4 മണിക്കാണ്. ഇന്നലെ 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു.
ആ സമയത്ത് അഭിലാഷ് മദ്യപിച്ചിരുന്നുവെന്നാണ് വിവരം. ആ സമയം വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസ് എടുത്തു. കേബിൾ ടിവി ജീവനക്കാരനാണ് മരിച്ച അഭിലാഷ്.
What's Your Reaction?






