ഒറ്റയടിക്ക് കൂടിയത് '840 രൂപ' സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു

Feb 4, 2025 - 13:50
Feb 4, 2025 - 14:07
 0  9
ഒറ്റയടിക്ക് കൂടിയത് '840 രൂപ' സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു

തിരുവനന്തപുരം സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇനി ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇത്തിരി വിയര്‍ക്കും. ഇന്ന് (ഫെബ്രുവരി 4) ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 62,480 രൂപയും ഗ്രാമിന് 7,810 രൂപയുമായി ഉയര്‍ന്നു. ജനുവരി 22ന് ശേഷമാണ് സ്വര്‍ണവില 60,000 രൂപ കടന്നത്. ഫെബ്രുവരി മാസം തുടങ്ങി നാല് ദിവസം പിന്നിടുമ്പോള്‍ ഒറ്റയടിക്ക് കൂടിയത് 840 രൂപയാണ്. ഫെബ്രുവരി ഒന്നിന് ഒരു പവന് വില 61,960 രൂപയായിരുന്നു. ഇന്നലെ 61,640 രൂപയായി കുറഞ്ഞു.

ഒരു പവന്‍ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 7,810 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 6,455 രൂപയുമാണ്. ഓരോ ദിവസവും കൂടിയും കുറഞ്ഞും സ്വര്‍ണവിലയില്‍ മാറ്റം വരുന്നുണ്ടെങ്കിലും വില ഇനിയും ഉയരാനാണ് സാധ്യത.

ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും ട്രംപിന്‍റെ നികുതി നയം ആഗോള വ്യാപാര യുദ്ധത്തിന് വഴിവെച്ചേക്കാമെന്നുള്ള ആശങ്കയുമാണ് സ്വർണവിലയെ ഉയർത്തിയത്. സ്വര്‍ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കടുത്ത ആശങ്കയിലാണ് ഉപഭോക്താക്കളും സ്വര്‍ണവ്യാപാരികളും.  

What's Your Reaction?

like

dislike

love

funny

angry

sad

wow