പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പോലീസില്‍ പ്രത്യേക അന്വേഷണസംഘം, 304 തസ്തികകള്‍ സൃഷ്ടിക്കും
2025 - 26 വര്‍ഷത്തെ കരട് മദ്യനയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പോലീസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 304 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിവൈഎസ്പി - 4, എസ്ഐ - 40, എഎസ്ഐ - 40, എസ്‌സിപിഒ - 120, സിപിഒ - 100 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക. 2025 - 26 വര്‍ഷത്തെ കരട് മദ്യനയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
കെല്‍ട്രോണിലെ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം 2017 ഏപ്രില്‍ ഒന്ന് മുതൽ പ്രാബല്യത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്കു ഭൂമി കണ്ടെത്താൻ ജില്ലകളിൽ ഇതര വകുപ്പുകളുടെ ഉടമസ്ഥതയിൽ ഉള്ളതും ഉപയോഗിക്കാതെ തുടരുന്നതുമായ ഭൂമിയും സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതും ആൾ താമസമില്ലാതെ കിടക്കുന്നതുമായ ഫ്ലാറ്റുകള്‍ വിനിയോഗിക്കുന്നതിന് കലക്ടർമാർക്ക് അനുമതി നൽകും.
പഞ്ചായത്തിൽ രണ്ട് ഏക്കർ, മുനിസിപ്പാലിറ്റിയിൽ ഒരു ഏക്കർ, കോർപറേഷനിൽ 50 സെന്റ് എന്ന പരിധിക്കുള്ളിൽ, വകുപ്പുകളുടെ നിരാക്ഷേപപത്രം കൂടാതെ തന്നെ ഭൂമി ഏറ്റെടുക്കും. കേരള സംസ്ഥാന ബവ്റിജസ് കോർപറേഷനില്‍ വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ പരിഷ്കരിക്കുകയും പുതിയ ഗ്രേഡുകള്‍ അനുവദിക്കുകയും ചെയ്യും.
What's Your Reaction?






