വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി
നേരത്തെ മൂന്ന് കൊലപാതക കേസുകളിലും രാജേന്ദ്രൻ പ്രതിയായിരുന്നു.

തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിൽ പ്രധാന പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും മൊഴികളുടെ അടിസ്ഥാനത്തിലുമാണ് രാജന്ദ്രന് വധശിക്ഷ വിധിച്ചത്. നേരത്തെ മൂന്ന് കൊലപാതക കേസുകളിലും രാജേന്ദ്രൻ പ്രതിയായിരുന്നു.
പ്രതി സാമൂഹിക വിപത്താണെന്നുള്ള കാര്യം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി നാല് പേർ കൊല്ലപ്പെട്ടതിൽ മൂന്നുപേരും സ്ത്രീകളാണെന്നുള്ള കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ നിരത്തി. വിനീതയുടെ മാല മോഷ്ടിക്കുന്നതിനു വേണ്ടിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞു.
What's Your Reaction?






