യു.കെയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ പിന്നീട് കാണാതാവുകയായിരുന്നു
കവന്‍ററി: യു.കെയിലെ കവന്ററിയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ തിരുവനന്തപുരം സ്വദേശി വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തിയ വിവരം അധികൃതർ യുകെയിലെ ബന്ധുക്കളെയും നാട്ടിലെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ പിന്നീട് കാണാതാവുകയായിരുന്നു. കവന്ററിയിലെ സ്വാൻ ലേക്കിന് സമീപത്തുവെച്ചാണ് വിഷ്ണുവിനെ അവസാനമായി കണ്ടത്. വിഷ്ണു തിരികെ എത്താതിരുന്നതോടെ സുഹൃത്തുക്കളും കുടുംബവും പോലീസിൽ പരാതി നൽകുകയും യു.കെയിലെ മലയാളി സമൂഹത്തിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപകമാക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം സ്വദേശിയായ വിഷ്ണു 2022-ലാണ് ഉപരിപഠനത്തിനായി യു.കെയിൽ എത്തിയത്. ഡേറ്റ സയൻസിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയ വിഷ്ണു, പോസ്റ്റ് സ്റ്റഡി വർക്ക് (PSW) വിസയിൽ അവിടെ തുടരുകയായിരുന്നു. വിഷ്ണുവിനെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും യു.കെയിലെ മലയാളി സമൂഹം വലിയ തോതിൽ പരിശ്രമിച്ചിരുന്നു.
What's Your Reaction?

