തെരുവുനായ ആക്രമണത്തില്‍ ആറുവയസുകാരിയ്ക്ക് പേവിഷബാധ
പാതയോരത്ത് നിൽക്കുമ്പോഴാണ് സിയയെ തെരുവുനായ കടിച്ചത്.

മലപ്പുറം: തെരുവുനായ ആക്രമണത്തില്‍ ബാലികയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസിനാണ് (6) പേവിഷബാധ സ്ഥിരീകരിച്ചത്. പാതയോരത്ത് നിൽക്കുമ്പോഴാണ് സിയയെ തെരുവുനായ കടിച്ചത്. മറ്റേ അഞ്ച് പേർക്കും അന്ന് നായയുടെ കടിയേറ്റിരുന്നു. എല്ലാവരും അന്ന് തന്നെ കുത്തിവയ്പ്പ് എടുത്തിരുന്നു.
നായകടിച്ച പരിക്ക് ഗുരുതരമായതിനെ തുടർന്ന് സിയയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സിയ തീവ്ര പരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. തലയിലും മേലാസകലവും സിയയെ നായ കടിച്ച് മുറിവേൽപ്പിച്ചിരുന്നു. രക്തം ഒലിച്ചിറങ്ങുന്ന നിലയിലാണ് അന്ന് സിയയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
What's Your Reaction?






