കൊച്ചി: റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ കഞ്ചാവ് വേട്ട. തൃപ്പൂണിത്തുറ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ചു ഗ്രാം കഞ്ചാവാണ് വേടൻ എന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്.
തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. വേടനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 9 പേരടങ്ങുന്ന സംഘമാണ് വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്.
വേടന്റെ ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.