തിരുവനന്തപുരം: തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി ബോംബ് ഭീഷണി സന്ദേശങ്ങൾ പെരുകുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് നേരെയാണ് ഇന്നത്തെ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലുമാണ് ബോംബ് ഭീഷണി.
തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കുമാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചകളായി സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടരയ്ക്ക് സ്ഫോടനം നടക്കുമെന്നാണ് ഇ-മെയിൽ സന്ദേശം. സെക്രട്ടേറിയറ്റിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്. രണ്ടാഴ്ചക്കിടയിൽ 16 വ്യാജ സന്ദേശങ്ങളാണ് തിരുവനന്തപുരം നഗരത്തിൽ മാത്രം ലഭിച്ചത്.