തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിങ്. വോട്ടെടുപ്പ് കഴിയാൻ ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കി. ബൈക്ക് ബൂത്തുകളിലും മികച്ച പോളിങ്ങാണ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. പോളിങ് ശതമാനം 55 ശതമാനത്തിന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്.
ഉച്ചയോടെ തന്നെ പോളിങ് 50 ശതമാനത്തിലെത്തിയിരുന്നു. തിരുവനന്തപുരം- 55.23%, കൊല്ലം-59.15%, പത്തനംതിട്ട- 56.95%, ആലപ്പുഴ-61.98 %, കോട്ടയം- 59.48%, ഇടുക്കി- 58.24%, എറണാകുളം -62.86% എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.