ഇന്ത്യയെ ലക്ഷ്യമിട്ട് ട്രംപിൻ്റെ പുതിയ ഭീഷണി: അരി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് താരിഫ് ചുമത്തും
ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം
വാഷിംഗ്ടൺ ഡി.സി: ഇന്ത്യക്ക് മേൽ വീണ്ടും താരിഫ് ഭീഷണിയുമായി മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ചുമത്തുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
വൈറ്റ് ഹൗസിൽ അമേരിക്കയിലെ കർഷകർക്കായി ഒരു കാർഷികാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കാർഷിക ഇറക്കുമതിയെ വിമർശിച്ചത്. ഇത്തരം ഇറക്കുമതി അമേരിക്കൻ കർഷകരെയും ആഭ്യന്തര ഉത്പാദകരെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കൻ കർഷകരെ സംരക്ഷിക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫുകൾ ശക്തമായി ഉപയോഗിക്കുമെന്നും ട്രംപ് ആവർത്തിച്ചു. ഇന്ത്യക്കെതിരെ മാത്രമല്ല, കാനഡയ്ക്കെതിരെയും ട്രംപ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കാനഡയിൽ നിന്നുള്ള വളത്തിൻ്റെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ഏർപ്പെടുത്തിയേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ചുമത്തി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കൻ കർഷകർക്ക് $12 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?