വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ ശല്യം;ഒടുവില്‍ തല മൊട്ടയടിച്ച് യുവതി

Mar 9, 2026 - 14:27
Mar 9, 2026 - 14:27
 0
വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ ശല്യം;ഒടുവില്‍ തല മൊട്ടയടിച്ച് യുവതി

ഒരു പ്രായം കഴി‍ഞ്ഞാൽ വിവാഹം കഴിക്കാതെ ഇവിടെ ജീവിക്കാനാവില്ല. അത്രയധികം സമ്മർദ്ദം നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി തലയിൽ വച്ചുതരും. എന്തായാലും, ആ വിവാഹത്തിനുള്ള നിർബന്ധത്തിന് തടയിടാൻ ഒരു യുവതി സ്വീകരിച്ച മാർ​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹം കഴിക്കാൻ കുടുംബം നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ, അതിനെ പ്രതിരോധിക്കാൻ തല മൊട്ടയടിക്കുകയായിരുന്നു യുവതി.

തനിക്ക് തന്റെ മുടി ഏറെ പ്രിയപ്പെട്ടതായിരുന്നു എന്ന് യുവതി പറയുന്നു. എന്നാൽ വിവാഹത്തിനായി വീട്ടുകാർ നൽകുന്ന സമ്മർദ്ദം സഹിക്കാനാവാതെ വന്നപ്പോഴാണ് ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്തത്. സാമൂഹികമായി നോക്കുമ്പോൾ 'പെണ്ണ്' എന്നാൽ മുടി വേണം എന്നാണല്ലോ കാഴ്ച്ചപ്പാട്. അതിനോടുള്ള പ്രതിഷേധമായിട്ടാണത്രെ യുവതി തനിക്ക് ഏറെ പ്രിയപ്പെട്ട മുടി മുറിച്ചുകളഞ്ഞത്.

തന്റെ പുതിയ രൂപം കണ്ട് ആളുകൾ തുറിച്ച് നോക്കുന്നതിനെയും യുവതി ചോദ്യം ചെയ്യുന്നുണ്ട്. പുരുഷന്മാർ ഇത്തരം മാറ്റം വരുത്തുമ്പോൾ ഉണ്ടാകാത്ത എന്ത് പ്രശ്നമാണ് താൻ തല മൊട്ടയടിച്ചപ്പോൾ ഉണ്ടായത് എന്നാണ് യുവതി ചോദിക്കുന്നത്. ആരുടെയും സഹതാപം പിടിച്ചുപറ്റാനല്ല താൻ ഇത് ചെയ്തത്. ഇതുപോലെ സമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾക്ക് സ്വന്തം ലക്ഷ്യങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ധൈര്യം നൽകുകയാണ് തന്റെ ലക്ഷ്യമെന്നാണ് യുവതി പറയുന്നത്. 'ഒരിക്കൽ ജീവിതം കൈവിട്ടുപോയാൽ പിന്നെ ആരും നിങ്ങളെ അന്വേഷിച്ചു വരില്ല. അതുകൊണ്ട് മുന്നോട്ട് പോവുക, അതിനായി എന്ത് ചെയ്യേണ്ടി വന്നാലും അത് ചെയ്യുക' എന്നും യുവതി പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow