നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിച്ച് അപകടം; യുവഗായിക ലക്ഷ്മിക്ക് ദാരുണാന്ത്യം

ചടയമംഗലത്ത് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്

Feb 21, 2026 - 14:04
Feb 21, 2026 - 14:04
 0
നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിച്ച് അപകടം; യുവഗായിക ലക്ഷ്മിക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയ്ക്ക് സമീപം നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ച് യുവഗായിക കൊല്ലപ്പെട്ടു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലു-ഷീബ ദമ്പതികളുടെ മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലെ സിനിമാപറമ്പിലായിരുന്നു അപകടം.

ചടയമംഗലത്ത് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വാനിലുണ്ടായിരുന്ന മറ്റ് നാല് യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow