വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസുകാരനെ തെരുവുനായ ആക്രമിച്ചു; നായയെ തല്ലിക്കൊന്നു

കായലോടുള്ള വീട്ടിൽ വച്ച് എഫ്രിനെയാണ് തെരുവുനായ കടിച്ചത്

Jun 9, 2025 - 17:27
Jun 9, 2025 - 17:27
 0  15
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസുകാരനെ തെരുവുനായ ആക്രമിച്ചു; നായയെ തല്ലിക്കൊന്നു

കൂത്തുപറമ്പ്: വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കായലോടുള്ള വീട്ടിൽ വച്ച് എഫ്രിനെയാണ് തെരുവുനായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിച്ചു. പിന്നീട് നായയെ തല്ലി കൊന്നു. 

ചുമലിനു പരിക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്ന് അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചത്. 

അതേസമയം, മമ്പറം ടൗണിൽ ഇന്ന് രാവിലെ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫിസ് ജീവനക്കാരൻ പ്രമോദ് എന്നിവർക്കാണ് കടിയേറ്റത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow