യാത്രാമധ്യേ പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടു; ബാഗ് എടത്വ സ്വദേശിയുടേത്
ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ കെട്ടിയിരിക്കുകയായിരുന്നു

ആലപ്പുഴ: പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗ് യാത്രാമധ്യേ നഷ്ടപ്പെട്ടു. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്റെ ബാഗാണ് ജീവനക്കാരനായ സാമിൽനിന്ന് വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ നഷ്ടപ്പെട്ടത്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ കെട്ടിയിരിക്കുകയായിരുന്നു.
വളഞ്ഞ വഴിയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി, അമ്പലപ്പുഴ പോലീസ് എന്നിവർക്ക് പരാതി നൽകി.
What's Your Reaction?






