തൃശൂര്‍ പൂരം മതപരമായ ചിഹ്നങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ അതിര് നിശ്ചയിക്കണമെന്ന് സുരേഷ് ഗോപി

തൃശൂർ പൂരം ആദ്യമായാണ് നേരിൽ കാണാൻ പോകുന്നതെന്ന് സുരേഷ് ഗോപി.

May 4, 2025 - 15:02
May 4, 2025 - 15:02
 0  15
തൃശൂര്‍ പൂരം മതപരമായ ചിഹ്നങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ അതിര് നിശ്ചയിക്കണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂർ പൂരപ്പറമ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മത-ജാതി ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന നിർദേശത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മതാചാരങ്ങളുടെ കാര്യത്തിൽ തടസമുണ്ടാകരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. മത-ജാതി ചിഹ്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി, മന്ത്രി വി.എൻ. വാസവൻ പറഞ്ഞതിനോട് യോജിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹം ആഘോഷിക്കുന്ന പൂരത്തിൽ അച്ചടക്കം നല്ലതാണ്.

'ചിഹ്നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ കാര്യത്തിൽ അതിര് നിശ്ചയിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തൃശൂർ പൂരം ആദ്യമായാണ് നേരിൽ കാണാൻ പോകുന്നത്, പൂരം വെടിക്കെട്ട് അകലെ നിന്നും ടിവിയിലുമാണ് കണ്ടിട്ടുള്ളത്. കേന്ദ്രമന്ത്രിയായി തൃശൂരിൻ്റെ എം.പിയായി പൂരം കാണുന്നെന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്നും, സുരേഷ് ഗോപി വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow