കൊട്ടാരക്കരയില്‍ വടിവാൾ ആക്രമണം; ആറുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്

Feb 16, 2025 - 17:52
Feb 17, 2025 - 11:57
 0  4
കൊട്ടാരക്കരയില്‍ വടിവാൾ ആക്രമണം; ആറുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്

കൊല്ലം: വടിവാള്‍ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. വെള്ളാരംക്കുന്നിൽ ചരുവിള പുത്തൻ‌വീട്ടിൽ അരുൺ, പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്.

അരുണിന്‍റെ ആറു മാസം പ്രായമുള്ള കുഞ്ഞിനുനേരെ വടിവാൾ വീശിയപ്പോൾ കുഞ്ഞുമായി അരുൺ താഴേക്ക് വീഴുകയായിരുന്നു. അരുണിന്‍റെ കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവുണ്ട്. രണ്ടംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ‌. ഇവര്‍ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്നുപേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിക്കല്‍ മൈലം മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow