യമഹയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ EC-06 വിപണിയിൽ; ഒറ്റ ചാർജിൽ 169 കി.മീ റേഞ്ച്, അറിയാം വിശേഷങ്ങൾ
ആകർഷകമായ 'ബ്ലൂയിഷ് വൈറ്റ്' നിറത്തിൽ വാഹനം ലഭ്യമാണ്
പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ, തങ്ങളുടെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറായ EC-06 ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. പ്രീമിയം 'ബ്ലൂ സ്ക്വയർ' ഡീലർഷിപ്പുകൾ വഴി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും വാഹനം ആദ്യഘട്ടത്തിൽ ലഭ്യമാകുക.
1.68 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ആകർഷകമായ 'ബ്ലൂയിഷ് വൈറ്റ്' നിറത്തിൽ വാഹനം ലഭ്യമാണ്.
4kWh ഫിക്സഡ് ബാറ്ററിയാണ്. 6.7 kW പീക്ക് പവറും 26 Nm ടോർക്കും നൽകുന്ന IPMSM മോട്ടോർ. ഒറ്റത്തവണ ചാർജ് ചെയ്താൽ 169 കിലോമീറ്റർ സഞ്ചരിക്കാം. മണിക്കൂറിൽ 79 കിലോമീറ്റർ ആണ് പരമാവധി വേഗത. സാധാരണ വീട്ടിലെ പ്ലഗ് ഉപയോഗിച്ച് ഏകദേശം 8 മണിക്കൂർ കൊണ്ട് പൂർണ്ണമായി ചാർജ് ചെയ്യാം.
ഇക്കോ, സ്റ്റാൻഡേർഡ്, പവർ എന്നിങ്ങനെ മൂന്ന് മോഡുകൾ. കൂടാതെ പാർക്കിംഗ് എളുപ്പമാക്കാൻ റിവേഴ്‌സ് മോഡും നൽകിയിട്ടുണ്ട്. മുന്നിലും പിന്നിലും 200 mm ഡിസ്ക് ബ്രേക്കുകളും കോംബി ബ്രേക്ക് സിസ്റ്റവും (CBS). സീറ്റിനടിയിൽ 24.5 ലിറ്റർ സംഭരണശേഷി (ഹെൽമെറ്റ് വയ്ക്കാൻ സൗകര്യപ്രദം). 'യമഹ മോട്ടോർ കണക്ട് ആർ' ആപ്പ് വഴി സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാം. ബാറ്ററിക്ക് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു.
ആധുനികമായ LED ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു. നഗരങ്ങളിലെ റോഡുകൾക്ക് അനുയോജ്യമായ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻ കോയിൽ സ്പ്രിംഗുകളും മികച്ച യാത്രാസുഖം ഉറപ്പാക്കുന്നു.
What's Your Reaction?

