യെസ്ഡി റോഡ്സ്റ്റർ ഇനി 'റെഡ് വുൾഫ്' ലുക്കിലും; പുതിയ കളർ വേരിയന്റ് പുറത്തിറക്കി
ചൊവ്വാഴ്ച മുതല്‍ ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു
ന്യൂഡല്‍ഹി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ജനപ്രിയ മോഡലായ യെസ്ഡി റോഡ്സ്റ്ററിന്റെ പുതിയ കളര്‍ വേരിയന്റ് പുറത്തിറക്കി. 'റെഡ് വുള്‍ഫ്' (Red Wolf) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പതിപ്പ് കൂടുതല്‍ ആകര്‍ഷകമായ രൂപഭാവങ്ങളോടെയാണ് വിപണിയിലെത്തുന്നത്.
ചൊവ്വാഴ്ച മുതല്‍ ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഡല്‍ഹി എക്‌സ്-ഷോറൂം പ്രകാരം 2,09,950 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില.
തിളക്കമാർന്ന റെഡ് പെയിന്റ് സ്കീമിനൊപ്പം ക്രോം ഡീറ്റെയിലിംഗും ചേർത്താണ് റെഡ് വുൾഫ് വരുന്നത്. എക്സ്ഹോസ്റ്റ്, എന്‍ജിന്‍, ഹാന്‍ഡില്‍ബാര്‍ എന്നിവയില്‍ ഈ ക്രോം ഘടകങ്ങള്‍ കാണാം. ബ്രൗൺ നിറത്തിലുള്ള സീറ്റാണ് ഇതിലുള്ളത്. റൈഡർക്ക് ആവശ്യാനുസരണം സോളോ സീറ്റായോ പില്യൺ സീറ്റായോ മാറ്റാൻ കഴിയുന്ന മോഡുലാർ സജ്ജീകരണവും ഇതിന്റെ പ്രത്യേകതയാണ്.
ബോബര്‍-സ്‌റ്റൈല്‍ റിയർ സെക്ഷൻ, വൈഡ് റിയർ ഫെൻഡർ എന്നിവ മാറ്റമില്ലാതെ തുടരുന്നു. 350 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്‌സ്, അസിസ്റ്റ് ആൻഡ് സ്ലിപ്പര്‍ ക്ലച്ച് എന്നിവ സുഗമമായ യാത്ര ഉറപ്പാക്കുന്നു.
സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് (ABS) സംവിധാനമുണ്ട്. മുന്നിൽ 320mm ഡിസ്‌കും പിന്നിൽ 240mm ഡിസ്‌കുമാണ് നൽകിയിരിക്കുന്നത്. 12.5 ലിറ്റര്‍ ഇന്ധന ടാങ്ക് ശേഷിയുള്ള വാഹനത്തിന്റെ ഭാരം 194 കിലോഗ്രാമാണ്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഇരട്ട റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും മികച്ച റൈഡിംഗ് അനുഭവം നൽകുന്നു.
What's Your Reaction?