ദിനംപ്രതി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മുന്നേറുകയാണ് ഓരോ സോഷ്യൽ മീഡിയ ആപ്പുകൾ. ഇപ്പോഴിയിതാ മറ്റു ആപ്പുകകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‍സ്അപ്പ്. മനസിലാകാത്ത ഭാഷയിലെത്തുന്ന മെസേജുകൾ ഇനി ട്രാൻസ്ലേറ്റ് ചെയ്യാൻ ഇനി മറ്റു ആപ്പുകളുടെ സഹായം തേടേണ്ടതില്ല. ചാറ്റുകൾക്ക് പുറമേ വാട്ട്‌സ്ആപ്പ് ചാനലുകളിലും ഈ ഫീച്ചർ ലഭ്യമാകും.
മനസിലാകാത്ത ഭാഷയിലെത്തുന്ന മെസേജുകൾ ഇനി വാട്സാപ്പ് തന്നെ ട്രാൻസലേറ്റ് ചെയ്യും. ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായുള്ള ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് പുതിയ ഫീച്ചർ പരീക്ഷിച്ച് തുടങ്ങുന്നത്. നേരത്തെ സന്ദേശം വിവർത്തനം ചെയ്യാനായി നമ്മൾ ഗൂഗിൾ ട്രാൻസ്ലേറ്റർ പോലെയുള്ള ആപ്പുകളാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇനിമുതൽ അതിന്റെ ആവശ്യമില്ല. മെസ്സേജുകളുടെ തടസ്സമില്ലാത്തതും യാന്ത്രികവുമായ ഓൺ-ഡിവൈസ് വിവർത്തനം പ്രാപ്തമാക്കുന്ന ഒരു പുതിയ ക്രമീകരണ ഓപ്ഷൻ ഒരു ഫീച്ചർ ട്രാക്കർ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), ഹിന്ദി, റഷ്യൻ തുടങ്ങിയ ഭാഷകളാണ് ട്രാൻസലേറ്റ് ഓപ്ഷനുകളിൽ ലഭ്യമായിട്ടുള്ളത്.