വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88 വയസായിരുന്നു.ഇന്ന് രാവിലെ 7:35 ഓടെയായിരുന്നു അന്ത്യം. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ വിശ്രമത്തിലായിരുന്നു. ഗുരുതരാവസ്ഥ തരണം ചെയ്ത ശേഷം അപ്രതീക്ഷിതമാണ് അന്ത്യം.
വത്തിക്കാൻ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫെറൽ ആണ് വിവരം പുറത്ത് വിട്ടത്. ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് അന്ത്യം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആദ്യ മാർപാപ്പയാണ്. 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്.