ആന്‍റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം 2022ല്‍ മരിച്ചത് 30 ലക്ഷത്തിലധികം കുട്ടികള്‍

വെറും മൂന്ന് വര്‍ഷത്തില്‍ ആന്‍റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച അണുക്കള്‍ മൂലമുള്ള രോഗങ്ങള്‍ കുട്ടികളില്‍ പത്ത് മടങ്ങ് വര്‍ധിച്ചു

May 7, 2025 - 21:42
May 7, 2025 - 21:42
 0  11
ആന്‍റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം 2022ല്‍ മരിച്ചത് 30 ലക്ഷത്തിലധികം കുട്ടികള്‍

ആന്‍റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം 2022ല്‍ 30 ലക്ഷത്തിലധികം കുട്ടികള്‍ ലോകമെമ്പാടും മരണപ്പെട്ടതായി പഠനം. വെറും മൂന്ന് വര്‍ഷത്തില്‍ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച അണുക്കള്‍ മൂലമുള്ള രോഗങ്ങള്‍ കുട്ടികളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. ചര്‍മ്മത്തിലെ അണുബാധകള്‍ മുതല്‍ ന്യുമോണിയ വരെ പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഇന്ന് ഉപയോഗിക്കാറുണ്ട്. 

ചില സമയത്തൊക്കെ അണുബാധയെ ചികിത്സിക്കാന്‍ വേണ്ടി മാത്രമല്ലാതെ മുന്‍കരുതലായും ആന്റിബയോട്ടിക്കുകള്‍ നല്‍കാറുണ്ട്. ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവര്‍ക്കും അര്‍ബുദരോഗത്തിന് കീമോതെറാപ്പി ചെയ്യുന്നവര്‍ക്കുമൊക്കെ ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നു. കോവിഡ്, ജലദോഷപ്പനി പോലുള്ള വൈറല്‍ അണുബാധകള്‍ക്ക് മേല്‍ ആന്റിബയോട്ടിക്കുകള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. ഏറ്റവും ഗുരുതരമായ അണുബാധകള്‍ക്ക് മാത്രം ഉപയോഗിച്ച് വന്നിരുന്ന ആന്റിബയോട്ടിക്കുകള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നതാണ് ആന്റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. 

ആഗോള തലത്തിലുള്ള വലിയൊരു ആരോഗ്യപ്രതിസന്ധിയായിട്ടാണ് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ ഇതിനെ കാണുന്നത്. അണുബാധകള്‍ ഒഴിവാക്കാനായി എല്ലാവരും പരമാവധി ശ്രമിക്കുകയെന്നതാണ് ഇത്തരം ആന്റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കളുടെ വളര്‍ച്ച തടയാനുള്ള മാര്‍ഗ്ഗം. പ്രതിരോധകുത്തിവയ്പ്പുകളിലൂടെയും വെള്ളം ശുദ്ധീകരിക്കുന്നതിലൂടെയും വൃത്തിയും ശുചിത്വവും പുലര്‍ത്തുന്നതിലൂടെയുമൊക്കെ അണുബാധ വരാനുളള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow