ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി

മംഗോളിയയിലെ മരുഭൂമിയിൽ പേടകം ലാൻഡ് ചെയ്തു.

Nov 15, 2025 - 13:27
Nov 15, 2025 - 13:27
 0
ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി
ബെയ്ജിങ്: ചൈനീസ് ബഹിരാകാശ നിലയമായ ടിയാംഗോങ്ങിൽ ഡോക്ക് ചെയ്ത ഷെൻസോ 20ലെ ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി. ഇവരുടെ ബഹിരാകാശവാഹനമായ ഷെന്‍ഷോ20 ബഹിരാകാശ മാലിന്യങ്ങളില്‍ തട്ടി കേടായതിനെത്തുടര്‍ന്നാണു യാത്ര നീണ്ടത്. 
 
ചെൻ ഡോങ്ങ്, ചെൻ സോങ്‌ഗ്രൂയി, വാങ് ജിയെ എന്നിവരാണ് തിരിച്ചെത്തിയത്. ഷെന്‍ഷോ20 സംഘം ഷെന്‍ഷോ 21 പേടകത്തിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്.  മംഗോളിയയിലെ മരുഭൂമിയിൽ പേടകം ലാൻഡ് ചെയ്തു.
 
ഷെന്‍ഷോ 20 പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ച് തകരാർ സംഭവിച്ചിരുന്നു. ഇതോടെ  ഈ പേടകത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെയും തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഷെൻസോ 21 സംഘം ഉപയോഗിച്ച പേടകത്തിൽ ആദ്യ സംഘത്തെ തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്. 
 
ഷെന്‍ഷോ 21 സംഘത്തിന് വേണ്ടി പുതിയൊരു പേടകം യാത്രികരില്ലാതെ വിക്ഷേപിക്കും. നവംബർ അഞ്ചിനായിരുന്നു ഷെന്‍ഷോ 20 പേടകത്തിൽ ഉണ്ടായിരുന്നവർ ഭൂമിയിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഏപ്രിൽ 24 നാണ് ലോംഗ് മാർച്ച് 2 എഫ് റോക്കറ്റിൽ മൂന്നംഗ സംഘത്തെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow