സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍; സ്വാഗതം ചെയ്‌ത്‌ സി എസ് കെ

മൂന്ന് താരങ്ങളും കൈമാറ്റ കരാറിൽ ഔദ്യോ​ഗികമായി ഒപ്പുവെച്ചു.

Nov 15, 2025 - 14:29
Nov 15, 2025 - 14:29
 0
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍; സ്വാഗതം ചെയ്‌ത്‌ സി എസ് കെ
ചെന്നൈ:  ഔദ്യോഗിക പ്രഖ്യാപനമായി. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. ഐപിഎൽ അടുത്ത സീസണിൽ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും. 
 
സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്. From God’s Own Country to Lion’s Own Den! ???? സ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റർ പങ്കുവച്ച് ചെന്നൈ കുറിച്ചത്. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. 
 
 നീണ്ട കാലം താരമായും ക്യാപ്റ്റനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് നന്ദി അറിയിച്ച് രാജസ്ഥാൻ റോയൽസും സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തി. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലെത്തും.
 
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മൂന്ന് താരങ്ങളും കൈമാറ്റ കരാറിൽ ഔദ്യോ​ഗികമായി ഒപ്പുവെച്ചു. സൂപ്പർ കിങ്സിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ രംഗത്തെത്തി. സമയമാകുമ്പോൾ മുന്നോട്ട് പോകണമെന്നാണ് സഞ്ജു കുറിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow