കാനഡയിൽ മാർക്ക് കാർണി മന്ത്രിസഭ; 28 പേരുള്ള മന്ത്രിസഭയിൽ 24 പുതുമുഖങ്ങൾ

ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി

May 14, 2025 - 14:52
May 14, 2025 - 14:52
 0  9
കാനഡയിൽ മാർക്ക് കാർണി മന്ത്രിസഭ; 28 പേരുള്ള മന്ത്രിസഭയിൽ  24 പുതുമുഖങ്ങൾ
കാനഡ: കാനഡയിൽ മാർക്ക് കാർണി മന്ത്രിസഭ രൂപീകൃതമായി. 28 മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളത്. ഇത് 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. നിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഈ മാസം 27നാണ് പാർലമെന്റ് സമ്മേളനം.
 
 മനീന്ദര്‍ സിംഗ് സന്ദുവാണ് അന്താരാഷ്ട്ര വ്യാപാര മന്ത്രി. മെലാനി ജോളിയെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് മാറ്റി വ്യവസായ വകുപ്പിന്റെ ചുമതല നല്‍കി. ജസ്റ്റിൻ ട്രൂഡോയുടെ രാജിയെത്തുടർന്ന് സ്ഥാനമേറ്റെടുത്ത കാർണി ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാണ് ഇപ്പോൾ അധികാരമുറപ്പിച്ചത്.  കനേഡിയക്കാര്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതുമായ മാറ്റം കൊണ്ടുവരാനാണ് കാനഡയിലെ പുതിയ മന്ത്രാലയം നിര്‍മിച്ചിരിക്കുന്നതെന്ന് കാര്‍ണി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow