എച്ച് 1 ബി വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ്

ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകരെ നാല് തവണ വിസക്കായി പരിഗണിക്കും

Sep 24, 2025 - 13:19
Sep 24, 2025 - 13:19
 0
എച്ച് 1 ബി വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ്
വാഷിംങ്ടൺ: എച്ച് 1 ബി വിസ വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം. എച്ച് 1 ബി ലോട്ടറി സംവിധാനം അവസാനിപ്പിക്കുവാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.  ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം.
 
ഇതിനു പകരം കൂടുതൽ യോഗ്യത ഉള്ളവരെ ഉൾപ്പെടുത്തി വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പാക്കാൻ ആലോചന.  ഇതിനായി നാല് പുതിയ ശമ്പള ബാൻഡുകൾ സൃഷ്ടിക്കും.  നേരത്തെ എച്ച് വൺ ബി വീസയുടെ ഫീസ് കുത്തനെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
 
ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകരെ നാല് തവണ വിസക്കായി പരിഗണിക്കും. കുറഞ്ഞ വേതനം ലഭിക്കുന്നവരെ ഒരു തവണ മാത്രമായിരിക്കും പരിഗണിക്കുക. ലോട്ടറി സംവിധാനം നിർത്തുന്ന നടപടിയിലേക്ക് കടന്നാൽ ഇന്ത്യയിലെ ഐടി മേഖലയെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ  അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും ഇത് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow