ആഗോള അയ്യപ്പ സംഗമം; പങ്കെടുത്തതില്‍ നയം വ്യക്തമാക്കി എന്‍എസ് എസ്

സുകുമാരൻ നായർ കോൺഗ്രസിനും ബിജെപിക്കുമെതിരെ വിമർശനവും ഉന്നയിച്ചു

Sep 24, 2025 - 15:36
Sep 24, 2025 - 15:37
 0
ആഗോള അയ്യപ്പ സംഗമം;  പങ്കെടുത്തതില്‍ നയം വ്യക്തമാക്കി എന്‍എസ് എസ്
തിരുവനന്തപുരം: പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി എൻ എസ് എസ്. എൻ എസ് എസിന് സർക്കാരിനെ വിശ്വാസമാണ്. വിശ്വാസ പ്രശ്നത്തിലെ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. 
 
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം. അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. ഇതിനിടെ സുകുമാരൻ നായർ  കോൺഗ്രസിനും ബിജെപിക്കുമെതിരെ വിമർശനവും ഉന്നയിച്ചു. വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. കോൺഗ്രസിന്‍റേത് കള്ളക്കളിയാണെന്നും ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 
 
കൂടാതെ ബിജെപിയാകട്ടെ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല.  നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow