മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചു. കനത്ത മഴ തുടരുമ്പോഴും മികച്ച ജനപങ്കാളിത്തമാണ് വോട്ടെടുപ്പിലുണ്ടായത്. നിലമ്പൂരില്‍ 70.76 ശതമാനം പോളിംഗോടെയാണ് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. നിലമ്പൂരിന്റെ പുതിയ എം എൽ എ ആരെന്ന് തിങ്കളാഴ്ചയറിയാം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരം അനുസരിച്ച് അഞ്ചുമണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്.അന്തിമ കണക്കുകളിൽ പോളിങ് ശതമാനം ഇനിയും ഉയരും.
രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയുമാണ് സുരക്ഷയൊരുക്കിയത്. നിലമ്പൂരിലെ ആദിവാസി മേഖലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.