കോവിഡ് ക്രമക്കേട് ആരോപണം; അന്വേഷണം സ്വാഗതം ചെയ്ത് ഡോ. മുഹമ്മദ് അഷീൽ

Jul 13, 2026 - 22:48
Jul 13, 2026 - 22:48
 0
കോവിഡ് ക്രമക്കേട് ആരോപണം; അന്വേഷണം സ്വാഗതം ചെയ്ത് ഡോ. മുഹമ്മദ് അഷീൽ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരണവുമായി ഡോ. മുഹമ്മദ് അഷീൽ. ധനകാര്യ പരിശോധനാ വിഭാഗം അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.

ചരിത്രം തങ്ങളോട് ദയ കാണിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അഷീൽ വ്യക്തമാക്കി. കോവിഡ് മഹാമാരി കാലത്ത് പൊതുജനാരോഗ്യ പ്രവർത്തകനെന്ന നിലയിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട എല്ലാ നടപടികളും നിയമാനുസൃതമായും ആത്മാർഥമായും നിർവഹിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ജോലിയുടെ സ്വഭാവം കാരണം വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും, കോവിഡ് കാലത്ത് ഒപ്പമുണ്ടായിരുന്ന ടീം അതീവ ആത്മാർഥതയോടെ പ്രവർത്തിച്ചിരുന്നുവെന്നും അഷീൽ കുറിപ്പിൽ വ്യക്തമാക്കി. അന്വേഷണ നടപടികൾ പൂർത്തിയാകട്ടെയെന്നും അതിനെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow