മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ പിടിയിൽ

സംഭവത്തിൽ സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പോലീസ് കേസെടുത്തു

Jul 7, 2025 - 12:42
Jul 7, 2025 - 12:42
 0  16
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ പിടിയിൽ
തിരുവനന്തപുരം:  പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് എത്തിയ സന്ദർശകൻ പിടിയിൽ. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. 
 
 സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയതും എമർജൻസി ലൈറ്റ് തെളിഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട  സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വീണ്ടും പരിശോധിക്കാൻ ആരംഭിച്ചു. അപ്പോഴാണ് മെറ്റാ ഗ്ലാസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. 
 
കണ്ണടയിൽ ക്യാമറ അടക്കമുള്ള സംവിധാനങ്ങളുള്ളതാണ് മെറ്റയുടെ സ്മാർട്ട് ഗ്ലാസ്. മൊബൈൽ ഫോണുമായി ഇതു ബന്ധിപ്പിക്കാൻ സാധിക്കും. സംഭവത്തിൽ സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പോലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow