7.5 കിലോ കഞ്ചാവ് പശ്ചിമബംഗാളില്‍നിന്ന് കേരളത്തിൽ എത്തിച്ച മലയാളി അറസ്റ്റിൽ
ആഷിക്ക് കരമന കിള്ളിപ്പാലത്തിനടുത്ത് ഒരു ജ്യൂസ് കടയിലാണ് ജോലി ചെയ്തു വന്നിരുന്നത്

തിരുവനന്തപുരം: പശ്ചിമബംഗാളില്‍നിന്ന് കഞ്ചാവുമായി കേരളത്തിലെത്തിയ മലയാളി അറസ്റ്റില്‍. 7.5 കിലോ കഞ്ചാവുമായെത്തിയ ചാല സ്വദേശി ആഷിക്കാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ കുച്ച് ബീഹാർ സ്വദേശിയായ 35 കാരനായ രത്തൻ രാംദാസ് എന്നയാള്‍ ആഷിക്കിന് വേണ്ടി കഞ്ചാവ് എത്തിച്ചിരുന്നു. ഇയാൾ ഇപ്പോൾ റിമാന്‍ഡിലാണ്. ആഷിക്ക് കരമന കിള്ളിപ്പാലത്തിനടുത്ത് ഒരു ജ്യൂസ് കടയിലാണ് ജോലി ചെയ്തു വന്നിരുന്നത്. ജ്യൂസ് കട കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്താനായിരുന്നു ഇയാളുടെ ഉദ്ധേശമെന്നാണ് പോലീസിന്‍റെ നിഗമനം. ഇക്കഴിഞ്ഞ മെയ് 12 നാണ് രത്തൻ രാംദാസിനെ റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്ന് തമ്പാനൂർ പോലീസ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ആഷിക്കിനെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.
What's Your Reaction?






