സംവിധായകന്‍ വിക്രം സുഗുമാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്

ചെന്നൈ: മധയാനൈ കൂട്ടം എന്ന ആദ്യ ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടിയ ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് 47 വയസായിരുന്നു.
ചെന്നൈ സ്വദേശിയായ ഇദ്ദേഹം മധുരയില്‍ ഒരു നിർമാതാവിന് പുതിയ തിരക്കഥ കേള്‍പ്പിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ ഇദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു
സംഭവം നടക്കുമ്പോൾ അദ്ദേഹം ബസിൽ ചെന്നൈയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
What's Your Reaction?






