പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

സംഭവത്തില്‍ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

Jun 8, 2025 - 08:35
Jun 8, 2025 - 08:36
 0  13
പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു (15) വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. 

മരിച്ച കുട്ടിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടി പാലക്കാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ച് കുട്ടികളില്‍ നാല് പേര്‍ക്ക് ഷോക്കേറ്റതെന്നാണ് വിവരം.

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം സര്‍ക്കാരിന് മേല്‍കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നു എന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ആരോപിച്ചു. ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. കുട്ടികള്‍ക്ക് ഷോക്കേറ്റത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുകയാണ് ചെയ്യുന്നത്. ഇലക്ട്രിക് ഫെന്‍സിങ്ങുകളല്ല, സോളാര്‍ ഫെന്‍സിങ് മാത്രമാണ് വനം വകുപ്പ് സ്ഥാപിക്കാറുള്ളത് എന്നും വനം മന്ത്രി ചൂണ്ടിക്കാട്ടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow