താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം
വൈകുന്നേരം ഏഴുമണി മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങും കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം അര്‍ദ്ധരാത്രി വരെ തുടരും. താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഈ സമയം മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങിനും കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരം ഏഴുമണി മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങും കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായെത്തി ചുരത്തില്‍ ഗതാഗത തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഈദ് അവധിയും അടുത്ത ദിവസം ഞായറാഴ്ചയുമായതിനാല്‍ വിനോദസഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായെത്തി ചുരത്തില്‍ ഗതാഗത തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?






