പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.ഹരിശങ്കർ കൊച്ചി കമ്മീഷണർ, കെ. കാർത്തിക് തിരുവനന്തപുരത്ത്‌

ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി

Dec 31, 2025 - 18:51
Dec 31, 2025 - 18:51
 0
പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.ഹരിശങ്കർ കൊച്ചി കമ്മീഷണർ, കെ. കാർത്തിക് തിരുവനന്തപുരത്ത്‌

 തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. ഐ.ജി, ഡി.ഐ.ജി തലത്തിലാണു മാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എസ്.അജിതാ ബീഗം– ക്രൈംബ്രാഞ്ച് ഐ.ജി, ആർ.നിശാന്തിനി– ഐജി (പൊലീസ് ആസ്ഥാനം),  എസ്.സതീഷ് ബിനോ - ഐജി (സായുധസേനാ  ബറ്റാലിയൻ), പുട്ട വിമലാദിത്യ– ഐജി (ആഭ്യന്തര സുരക്ഷ), ഭീകരവിരുദ്ധ സ്ക്വാഡിന്റെ സ്വതന്ത്ര ചുമതല, എസ്. ശ്യാംസുന്ദർ– ഐജി (ഇന്റിലജൻസ്, കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷന്‍ കോർപ്പറേഷൻ എംഡി), ഡോ. അരുൾ ബി.കൃഷ്ണ – ഡിഐജി (തൃ‍ശൂർ റേഞ്ച്),  ജെ.ഹിമേന്ദ്രനാഥ്– ഡിഐജി (തിരുവനന്തപുരം റേ‍ഞ്ച്),  കെ.കാർത്തിക്ക് –സിറ്റി പൊലീസ് കമ്മിഷണർ (തിരുവനന്തപുരം), ഹരി ശങ്കർ – സിറ്റി പൊലീസ് കമ്മിഷണർ (കൊച്ചി). 

What's Your Reaction?

like

dislike

love

funny

angry

sad

wow