തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍; മണ്ഡലകാലം കുറ്റമറ്റ രീതിയിൽ നടത്തുകയാണ് ലക്ഷ്യമെന്ന് കെ ജയകുമാർ

ശബരിമല തീർത്ഥാടന കാലത്തിന് മുൻ​ഗണന നൽകുമെന്നും ജയകുമാർ

Nov 8, 2025 - 11:36
Nov 8, 2025 - 11:38
 0
തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍; മണ്ഡലകാലം കുറ്റമറ്റ രീതിയിൽ നടത്തുകയാണ് ലക്ഷ്യമെന്ന് കെ ജയകുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേൽക്കാൻ സാധ്യത.  മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്.
 
ശബരിമല ഹൈ പവർ കമ്മിറ്റിയുടെ മുൻ ചെയർമാനും, രണ്ടുതവണ സ്പെഷ്യൽ കമ്മിഷണറും, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനും, മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമാണ്  കെ. ജയകുമാർ.  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. 
 
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് നിയുക്ത പ്രസിഡന്റ് കെ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല തീർത്ഥാടന കാലത്തിന് മുൻ​ഗണന നൽകുമെന്നും ജയകുമാർ അറിയിച്ചു.
 
നിലവിലെ വിവാദങ്ങൾ പ്രതികരിക്കുന്നില്ല. 17ന് ആരംഭിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിനാണ് നിലവിൽ മുൻഗണന നൽകേണ്ടതെന്ന് അദേഹം പറഞ്ഞു. ഭക്തർക്ക് പൂർണ തൃപ്തി കിട്ടുന്ന നിലയിലേക്ക് ശബരിമല മാറണമെന്ന് ജയകുമാർ പറഞ്ഞു.  താനൊരു ഈശ്വര വിശ്വാസിയാണെന്നും ഇതൊരു നിയോഗമായി കാണുന്നു എന്നും മറ്റ് കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നും’ കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
 
ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് സ്ഥാനം ഒരു മുൾ കിരീടം പോലെയാണെന്ന ചോദ്യത്തിന് എല്ലാ കിരീടത്തിലും മുള്ള് ഉള്ളാതായി കണുന്നില്ലെന്നും നമ്മൾ വെക്കുന്നതുപോലെയിരിക്കുമെന്നും അദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow