വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു

അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്

Nov 8, 2025 - 13:30
Nov 8, 2025 - 13:30
 0
വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. സംഭവത്തിൽ ജസ്ന സലീമിനെതിരെ കേസെടുത്ത് പോലീസ്. കൃഷ്ണന്‍റെ ചിത്രം വരച്ച് ശ്രദ്ധനേടിയ ആളാണ് ജസ്ന. പടിഞ്ഞാറേ നടയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ചെന്ന അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്. 
 
ഗുരുവായൂർ പോലീസാണ് കേസെടുത്തത്. ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുൻപ് ഇവർ‌ റിൽസ് ചിത്രീകരിച്ചതും കേക്കു മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
 
ഈ നിയന്ത്രണം നിലനില്‍ക്കെയാണ് വീണ്ടും റീല്‍സ് ചിത്രീകരണം. വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

What's Your Reaction?

like

dislike

love

funny

angry

sad

wow