നേമം പിടിച്ചടക്കി രാജീവ് ചന്ദ്രശേഖർ; കേരള രാഷ്ട്രീയത്തിൽ ബിജെപിയുടെ കരുത്തുറ്റ തിരിച്ചുവരവ്
തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ തീപാറുന്ന പോരാട്ടത്തിനൊടുവിൽ നേമം മണ്ഡലം തിരിച്ചുപിടിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നേമത്ത് ചരിത്രവിജയം കുറിച്ചു. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വി. ശിവൻകുട്ടിയെയും യുഡിഎഫിന്റെ കെ.എസ്. ശബരീനാഥനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ബിജെപിയുടെ ശക്തമായ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേമം 2021-ൽ കൈവിട്ടുപോയെങ്കിലും രാജീവ് ചന്ദ്രശേഖറിലൂടെ അത് വീണ്ടെടുക്കാൻ എൻഡിഎയ്ക്ക് സാധിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയ അദ്ദേഹം, വികസന കാഴ്ച്ചപ്പാടുകളും കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വോട്ടർമാരിലെത്തിക്കുന്നതിൽ വിജയിച്ചു.
"ഈ വിജയം നേമത്തെ ജനങ്ങളുടെയും വികസന രാഷ്ട്രീയത്തിന്റെയും വിജയമാണ്" എന്ന് അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിർണ്ണായകമായ ഈ വിജയം വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
What's Your Reaction?